Thursday, March 15, 2012

പച്ചവെളിച്ചം : My SS YF Entry

ഇടവപ്പാതി തിമിര്‍ത്തു പെയ്യുകയാണ്.. അയാള്‍ ലവല്‍ ക്രോസ് കാബിന്റെ വാതിലില്‍ നിന്ന് മഴയെ നോക്കുകയാണ് കുറച്ചു നേരമായി.. പുറത്തു നിന്ന് നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍ കാണാം.. നിലമ്പൂര്‍ പാസഞ്ചര്‍ ഒന്നാം നമ്പര്‍ പ്ലട്ഫോര്മില്‍ സിഗ്നലും കാത്തു കിടപ്പുണ്ട്.. രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്, ട്രാക്ക് ക്ലിയര്‍ അല്ലാത്തത് കൊണ്ടാകും ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടെക്കുന്നത്.. അയാള്‍ ഒരു ബീഡി എടുത്തു കത്തിച്ചു.. പുകച്ചുരുളുകള്‍ ഓ൪മകളായി ചുറ്റും നിന്ന് ശ്വാസം മുട്ടികുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. വര്‍ഷങ്ങള്‍ പുറകിലേക്ക് തെന്നി നീങ്ങാന്‍ തുടങ്ങി.

അന്നും ഇതുപോലൊരു ദിവസം ആയിരുന്നു.. കോരിച്ചൊരിയുന്ന മഴ, പക്ഷെ പതിവിനു വിപരീതമായി അന്ന് നിലമ്പൂര്‍ പാസഞ്ചര്‍ കൃത്യസമയത് വന്നിരുന്നു.. ഡ്യൂട്ടി കഴിഞ്ഞു അയാള്‍ ആ ട്രെയിനില്‍ ആകും മിക്കവാറും വീട്ടിലേക്കു പോകുക. ഷൊര്‍ണൂര്‍ റെയില്‍വേ കോളനിയില്‍ ആയിരുന്നു അയാളുടെ വീട്, സ്റ്റേഷന്‍ വികസനത്തിന്റെ പേരില്‍ അവിടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.. പകരം കിട്ടിയതോ നിലമ്പൂര്‍ ഒരു കുഗ്രാമത്തില്‍ 4 സെന്റ്‌ സ്ഥലവും 25000 രൂപയും. വികാസത്തിന്റെ പേരിലുള്ള കുതിരകച്ചവടത്തില്‍ അയാളും ഒരു ഇര ആയിരുന്നു. പക്ഷെ ഇന്ന് ഡ്യൂട്ടി കഴിഞ്ഞു നിലമ്പൂര്‍ പാസഞ്ചറില്‍ ‍ പോകാന്‍ കഴിയില്ല, നാളെ ചിന്നുവിന്റെ പിറന്നാള്‍ ആണ്.. ചിന്നു അയാളുടെ ഒറ്റമകള്‍ ആണ്.. ഷൊര്‍ണൂര്‍ പഠിക്കുകയാണ് ബി.എ യ്ക്ക്. അവളുടെ 21-ആം പിറന്നാള്‍ ആണ് നാളെ. കോളേജില്‍ ഉടുത്തോണ്ട് പോകാന്‍ ഒരു സാരി വേണം എന്ന് പറയാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി.. കഴിഞ്ഞില്ല ഇതേവരെ.. നാളെ അവള്‍ക്കു പിറന്നാള്‍ സമ്മാനമായി ഒരു സാരി വാങ്ങി കൊടുക്കണം. കഴിഞ്ഞ 3 മാസത്തെ ശമ്പളത്തില്‍ നിന്നും കുറേശ്ശെ മിച്ചം പിടിച്ചു വെച്ചിരുന്നു ഇതിനായി. ഡ്യൂട്ടി കഴിഞ്ഞു അയാള്‍ നേരെ അടുത്തുള്ള ഒരു തുണിക്കടയില്‍ കയറി. അവള്കായി അവള്‍ക്കിഷ്ടപെട്ട ചുവപ്പ് പട്ടു സാരി തന്നെ വാങ്ങിച്ചു. കുറഞ്ഞതാണ്.. ഇതിനപ്പുറം ഒന്നിനും തന്റെ വരുമാനം അനുവദിക്കില്ലെന്നു അവള്‍ക്കറിയാം..

അയാള്‍ തിരിച്ചു സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും നിലംബൂരെക്കുള്ള അവസാന ട്രെയിനും പോയിരുന്നു.. നാളെ രാവിലെ ചിന്നുവിനുള്ള പിറന്നാള്‍ സമ്മാനവുമായി വീട്ടിലെത്താം എന്നാ ചിന്തയില്‍ അയാള്‍ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങി.. രാവിലെ ആയിട്ടും മഴ ശമിചിരുന്നില്ല.. കയ്യില്‍ മിച്ചമുണ്ടായിരുന്ന 5 രൂപയുമായി അയാള്‍ ചായകുടിക്കാന്‍ റെയില്‍വേ പ്ലാറ്റ്ഫോമിലെ ചായക്കടയില്‍ എത്തി.. അവിടെ എല്ലാവരും പത്രത്തിന് ചുറ്റും നില്ല്ക്കുകയാണ്.. ചായ കുടിക്കുന്നതിനിടെ അയാള്‍ കടക്കാരനോട് കാര്യം അന്വേഷിച്ചു.. "ഇന്നലെ സന്ധ്യക്കുള്ള നിലമ്പൂര്‍ പാസഞ്ചറില്‍ ഏതോ പെണ്‍കുട്ടിയെ കൊലപെടുത്തിയ വാര്‍ത്തയാണ് പത്രം നിറയെ", പത്രത്തിലേക്ക് നോക്കിയ അയാളില്‍ നിന്നും ഒരു നിലവിളി.. ചിന്നു.. ട്രെയിനില്‍ പിച്ചി ചീന്തി കൊലപ്പെടുത്തിയതു സ്വന്തം മകളെയാണെന്ന് അറിഞ്ഞ ആ അച്ഛന്റെ അലമുറയിടല്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു കണ്ടു നിന്നവര്‍ക്ക് പോലും.. അവള്‍ക്കായി വാങ്ങിയ പട്ടുസാരി ഇനി അവള്‍ക്കു ആവശ്യമില്ല, ഇനി അവള്‍ക്കൊരു കോടിമുണ്ടാണ് വേണ്ടത്. അയാളുടെ കണ്ണീരില്‍ പട്ടുസാരി അപ്പോഴേക്കും കുതിര്‍ന്നിരുന്നു.. പ്ലാറ്റ്ഫോമിനു പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെ പോലും ഭയപെടുതുന്ന രീതിയില്‍ ആയിരുന്നു അയാളുടെ കരച്ചില്‍..

പെട്ടെന്ന് കാബിന്‍ റൂമിലെ ഫോണ്‍ ശബ്ദം അയാളെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.. നിലമ്പൂര്‍ പാസഞ്ചറിന് സിഗ്നല്‍ ആയിരിക്കുന്നു.. 6 വര്‍ഷങ്ങള്‍.. നീണ്ട 6 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു അവള്‍ പോയിട്ട്.. സ്വന്തം ജീവിതത്തില്‍ വെളിച്ചം മറഞ്ഞിട്ടും ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ എത്താനായി ഇന്നും അയാള്‍ പച്ചവെളിച്ചം തെളിക്കുന്നു....

Friday, July 22, 2011

സുകുമാരിസം അഥവാ അഴീകോടനിസം

ഞാന്‍ ഒരു വളരെ നല്ല സാഹിത്യവിമര്‍ശകന്‍ ആണ് എനന്ത്തില്‍ ആര്‍ക്കും ഒരു എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഇല്ല. വിമര്‍ശനം എന്റെ ജന്മസഹജമായ കഴിവാണ്. തെറ്റ് പറയരുതല്ലോ സാഹിത്യത്തില്‍ ഞാന്‍ അഗ്രഗണ്യനാണ്. വിമര്‍ശനതിലും.. ഇത്രയും മഹാനായ ഞാന്‍ പോലും ഇന്നേവരെ ഒരു ആനകൊമ്പ് നേരില്‍ കണ്ടിട്ടില്ല. എന്നെ അപമാനിക്കതവണ്ണം അല്ലെ ആ മോഹന്‍ലാല്‍ വീട്ടില്‍ ആനകൊമ്പ് വെച്ചിരികുന്നത്?? അതിരിക്കട്ടെ, നിങ്ങള്‍ക്ക് എന്നെ ആരാധിച്ചുകൂടെ?? കേരളീയരുടെ സ്വന്തം ലാലേട്ടന്‍ എന്ന് ലാല്‍ ഫാന്‍സും മോഹന്‍ലാലും മറ്റു കേരളീയരും പറയാറുണ്ടല്ലോ.. കേരളത്തിന്റെ സ്വന്തം സുകുമാരേട്ടന്‍ അല്ലെങ്കില്‍ കേരളത്തിന്റെ സ്വന്തം അഴീകോടന്‍ എന്ന് എന്നെ എന്ത് കൊണ്ട് നിങ്ങള്‍ പറയുന്നില്ല??? ഞാനും ചെറുപ്പത്തില്‍ വളരെ തന്മയത്വത്തോടെ അഭിനയികുമായിരുന്നു.. നിങ്ങള്‍ക്ക് അറിയാമോ ഞാന്‍ SSLC ക് പഠികുമ്പോള്‍ തുടര്‍ച്ചയായി 3 കൊല്ലം ഞാനായിരുന്നു മികച്ചനടന്‍.. പിന്നീട് ഞാന്‍ സാഹിത്യത്തിലേക്ക് കടന്നതിനാല്‍ അഭിനയജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ല.. മലയാളസിനിമയ്ക്ക് അല്ല ഇന്ത്യന്സിനിമയ്ക്ക് തന്നെ അതൊരു തീരാനഷ്ടമായിരിക്കും. എന്റെ അതെ അഭിനയപാടവങ്ങള്‍ ഞാന്‍ പിന്നീട് മലയാള സിനിമയില്‍ കണ്ടത് പ്രിഥ്വി രാജില്‍ ആണ്..പിന്നീടു ഹരിശങ്കര്‍, സന്തോഷ്‌ പണ്ഡിറ്റ്‌ തുടങ്ങിയ നടന്മാരിലും ഓരോ ചെറിയ അഴീകോടന്‍മാര്‍ ഒളിഞ്ഞിരികുന്നതായി ഞാന്‍ കണ്ടുപിടിച്ചു.. എന്റെ കണ്ടുപിടുത്തങ്ങള്‍ എല്ലാം മഹതായവ ആണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ.. അതൊക്കെ പോട്ടെ മോഹന്‍ലാലിനു ലെഫ്റെനന്റ്റ് കേണേല്‍ പദവി കൊടുത്തത് എന്തിനാണെന്ന് നിങ്ങള്‍ തന്നെ പറയൂ.. എന്റെ മഹത്തായ ചില കൃതികള്‍ ആണ് 'പട്ടാളകാരന്റെ ഉണ്ട' യും 'തണുപ്പത്തെ കളിത്തോക്ക്‌' ഉം, ഈ രണ്ടു കൃതികള്‍ മാത്രം വായിച്ചാല്‍ തന്നെ എല്ലാവര്ക്കും മനസിലാകും ഞാന്‍ ലെഫ്റെനെന്റ്റ് കേണേല്‍ പദവി അര്‍ഹികുന്നുന്ടെന്നു.. മുന്പ് ഇതേപറ്റി തിലകന്‍ അളിയനോട് ചോദിച്ചപ്പോള്‍ അളിയന്‍ പറഞ്ഞത് എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ടെന്നാണ്.. അതെ.. എന്റെ സമയമടുത്തു ചേ ഞാന്‍ ലെഫ്റെനന്റ്റ് കേണേല്‍ ആകാനുള്ള സമയമടുത്തു.. പദ്മനാഭന് പണി കൊടുത്ത സുന്ദര്‍ രാജന്റെ ഗതി എനിക്ക് വരാതിരിക്കാന്‍ നിങ്ങളും പ്രാര്തികുക.. അപ്പൊ ഇനി ലെഫ്റെനന്റ്റ് കേണേല്‍ ഭരത് സുകുമാര്‍ അഴീകോടായി കാണാം..
.
.
.
.
.
.
.
.ലാല്‍ ഫാന്‍സും മറ്റു കേരളീയരും തല്ലി കൊന്നില്ലെങ്കില്‍ മാത്രം.. !!!

Friday, June 17, 2011

ശുഭരാത്രി..

ന്നൊരു മഴയുള്ള രാത്രി ആയിരുന്നു.. അവന്‍ വീട്ടില്‍ എത്തിയപോഴേക്കും കറണ്ടില്ല.. കെ.എസ്.ഇ.ബി. യെ തെറി പറഞ്ഞു കൊണ്ട് അവന്‍ വീട്ടിലേക്കു കയറി.. അവള്‍ കിടക്കുക ആയിരുന്നെങ്കിലും ഉറങ്ങിയിട്ടിലായിരുന്നു.. അവനും കിടക്കയിലേക്ക് അമര്‍ന്നു.. അവന്റെ വിരലുകള്‍ ആ രോമാരജികല്ക് ഇടയില്‍ തലോടികൊണ്ടിരിക്കവേ എന്തോ കയ്യില്‍ തടഞ്ഞു.. തിരഞ്ഞ എന്തിനെയോ കിട്ടിയ പോലെ അവന്‍ അതിനെ വിരലുകല്കിടയില്‍ ആക്കി.. അവനു സ്വയം നിയന്ത്രിക്കാന്‍ പറ്റിയില്ല ഏറെ നേരം അവന്‍ അതില്‍ പതുക്കെ ഞെക്കാന്‍ തുടങ്ങി.. ചെറിയ വേദന തോന്നിയെങ്കിലും അവന്‍ തുടര്‍ന്നു.. സമയം നീണ്ടു പോയെങ്കിലും അവന്റെ കൈകള്‍ അവിടെ നിന്നും വ്യതിചലിച്ചില്ല.. അവന്‍ അവന്റെ കൈകളില്‍ എന്തോ നനവ്‌ അറിഞ്ഞു.. എന്തോ വലിയ കാര്യം ചെയ്തുതീര്‍ത്ത കൃതര്ധതയോടെ അവന്‍ ഉറങ്ങാന്‍ കണ്ണടച്ചു.. ആരോ പറഞ്ഞു വെച്ചപോലെ അതാ കരണ്ട് വന്നിരിക്കുന്നു.. അവള്‍ അവന്റെ തുറിച്ചു മുഖത്തേക്ക് നോക്കി.. അവളുടെ മുഖം ചുവന്നു തുടുത്തു.. ഒരു ഭദ്രകാളിയെ പോലെ അവള്‍ ആക്രോശിച്ചു..

" ഇരുട്ടത്ത്‌ ഇതായിരുന്നു അല്ലെ പരിപാടി? നിങ്ങള്‍ ഇങ്ങനെ മുഖകുരു പൊട്ടിച്ചു നിങ്ങടെ മുഖം വൃത്തികെട് ആക്കി നടന്നോ.. "

കൂടെ അവളുടെ വക നെഞ്ചത്ത് ഒരു ഇടിയോടു കൂടെ ശുഭരാത്രി..!!

Sunday, October 24, 2010

മഴമേഘങ്ങള്‍

അതൊരു നല്ല ദിവസം ആയിരുന്നില്ല.. ഈ ലോകത്തെ എല്ലാ ഭാഗ്യകേടും തന്‍റെ പുറകെ ആണെന്ന് തോന്നി അവന്.. തകര്‍ന്ന മനസ്സുമായി അവന്‍ വീട്ടിലെത്തി.. ആ രാത്രി അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല.. മനസ്സില്‍ മുഴുവന്‍ അവളായിരുന്നു.. മുറിയിലെ നാല് ചുമരുകളികിടയിലുള്ള വായു അവന് ശ്വസികാന്‍ തികയാതെ വന്നപ്പോള്‍ അവന്‍ പുറത്തേയ്ക്ക് ഇറങ്ങി..‍ എന്നിട്ടും അവന്‍ ആകാശത്ത് നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങളെ കണ്ടില്ല.. ആ മഴമേഘങ്ങള്‍ക്ക് ഇടയില്‍ നിന്നും തന്നെ ഒളികന്നിട്റ്റ് നോക്കുന്ന നിലാവിനെയും കണ്ടില്ല.. മനസ്സില്‍ ആയിരമായിരം ചോദ്യങ്ങളുടെ ചുഴലിക്കാറ്റ് തിമിര്‍ത്തു വീശുന്നു.. അവളുടെ നിസഹായത നിറഞ്ഞുനിന്ന മുഖം മനസ്സില്‍ തെളിഞ്ഞു വന്നപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി.. അതൊക്കെ ആലോചിച്ചു നില്‍ക്കെ അവനറിയാതെ അവന്‍റെ കണ്ണുകള്‍ നനഞ്ഞു.. അത് വരെ ശാന്തമായ് നിന്ന മഴമേഘങ്ങള്‍ അന്നേരം ആര്‍ത്തലച്ചു പെയ്തു.. അവന്റെ കണ്ണീര്‍ തുടയ്ക്കാനെന്ന പോലെ..



ചിലര്‍ അങ്ങനെയാണ്.. കൂടെ ഉണ്ടെന്നു നമുക്ക് തോന്നില്ലെങ്കിലും കൂടെ തന്നെ കാണും.. നമ്മള്‍ പോലും അറിയാതെ.. നമ്മുടെ കണ്ണീരൊപ്പാന്‍...

Monday, August 2, 2010

വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക്

അയാള്‍ അവിടെ നിന്നുമിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.. എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ല.. തന്റെ ജീവിതത്തിനു ഒരു അര്‍ഥവും ഇല്ലാണ്ടയിരികുന്നത് പോലെ തോന്നി അയാള്‍ക്ക്. അയാള്‍ നടന്നെത്തിയത്‌ അലയടിച്ചു അലറുന്ന അതിവിശാലമായ നീലനീലിമയുടെ മുന്നിലായിരുന്നു.. എന്നാല്‍ അയാളുടെ മനസ്സില്‍ അതിനേക്കാള്‍ വലിയ തിരമാലകള്‍ അലയടിക്കുകയയിരുന്നതിനാല്‍ സാഗരത്തിന്റെ അലയടി അയാള്‍ അറിഞ്ഞില്ല.... ആ മണല്പുറത്ത് നിന്ന എല്ലാവരേം കാറ്റ് തലോടി എന്നാല്‍ അയാള്‍ക് ആ തലോടല്‍ പോലും വേദനയായി തോന്നി.. അവളായിരുന്നു തന്റെ എല്ലാം.. അവള്‍ക്ക് വേണ്ടി മാത്രമായിരുന്നു തന്റെ ജീവനും ജീവിതവും.. തിരയലകള്‍ എല്ലാവരുടേം കാലുകളെ നനച്ചപ്പോള്‍ അയാളുടെ മാത്രം കണ്ണുകള്‍ നനഞ്ഞു ഒഴുകുകയായിരുന്നു.. അയാള്‍ മുന്നോട്ട് നടന്നു.. തിരമാലകള്‍ അയാളെയും അയാളുടെ കണ്ണീരിനെയും വിഴുങ്ങി.. നിലയില്ലാകയങ്ങളിലെക്ക് അയാള്‍ മുങ്ങി താഴുമ്പോള്‍ അയാളുടെ മനസ്സ് ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരുന്നു എന്തിനു അവള്‍ തന്നെ തള്ളിപറഞ്ഞു.. ഉത്തരം കിട്ടാത്ത ചോദ്യമായി അത് അയാളുടെ കണ്ണിലെ നിലച്ച തുടിപ്പിനോടൊപ്പം ഇരുളില്‍ അലിഞ്ഞു ചേര്‍ന്നു..

Tuesday, June 22, 2010

രംഗപ്രവേശം..

Ente chila suhruthukkal(mainly Mahi annan) nirdeshichath anusarichaanu njan ee blog thudangunnath..
Oru blogger aakan matram njan oru sambhavam aanonnu enikkariyilla.. Angane thonniyittumilla.. Oru saadharana manushyan.. Athaanu njan..
Kurach blogs vaayicha parichayam maatramulla njan chaadi kayari oru blog thudangunnath irunnitt kaalu neettunna paripadi aanennariyaam.. Ennalum enne ithinu prerippicha ente suhruthukkal ente mel vechirikkunna viswaasavum pratheekshakalum kandappol onnu thudangi kalaayaam ennu karuthi..

Blog'nte lokathile oru puthiya mukham aanu entethu.. Oru kai nokkam.. alle??

Enne ithu vare prothsahippicha ellavarudeyum anuvadathode njan ee blogging'nte arangi'lekk rangapravesham cheythu kollunnu..