അന്നൊരു മഴയുള്ള രാത്രി ആയിരുന്നു.. അവന്‍ വീട്ടില്‍ എത്തിയപോഴേക്കും കറണ്ടില്ല.. കെ.എസ്.ഇ.ബി. യെ തെറി പറഞ്ഞു കൊണ്ട് അവന്‍ വീട്ടിലേക്കു കയറി.. അവള്‍ കിടക്കുക ആയിരുന്നെങ്കിലും ഉറങ്ങിയിട്ടിലായിരുന്നു.. അവനും കിടക്കയിലേക്ക് അമര്‍ന്നു.. അവന്റെ വിരലുകള്‍ ആ രോമാരജികല്ക് ഇടയില്‍ തലോടികൊണ്ടിരിക്കവേ എന്തോ കയ്യില്‍ തടഞ്ഞു.. തിരഞ്ഞ എന്തിനെയോ കിട്ടിയ പോലെ അവന്‍ അതിനെ വിരലുകല്കിടയില്‍ ആക്കി.. അവനു സ്വയം നിയന്ത്രിക്കാന്‍ പറ്റിയില്ല ഏറെ നേരം അവന്‍ അതില്‍ പതുക്കെ ഞെക്കാന്‍ തുടങ്ങി.. ചെറിയ വേദന തോന്നിയെങ്കിലും അവന്‍ തുടര്‍ന്നു.. സമയം നീണ്ടു പോയെങ്കിലും അവന്റെ കൈകള്‍ അവിടെ നിന്നും വ്യതിചലിച്ചില്ല.. അവന്‍ അവന്റെ കൈകളില്‍ എന്തോ നനവ് അറിഞ്ഞു.. എന്തോ വലിയ കാര്യം ചെയ്തുതീര്‍ത്ത കൃതര്ധതയോടെ അവന്‍ ഉറങ്ങാന്‍ കണ്ണടച്ചു.. ആരോ പറഞ്ഞു വെച്ചപോലെ അതാ കരണ്ട് വന്നിരിക്കുന്നു.. അവള്‍ അവന്റെ തുറിച്ചു മുഖത്തേക്ക് നോക്കി.. അവളുടെ മുഖം ചുവന്നു തുടുത്തു.. ഒരു ഭദ്രകാളിയെ പോലെ അവള്‍ ആക്രോശിച്ചു..
" ഇരുട്ടത്ത് ഇതായിരുന്നു അല്ലെ പരിപാടി? നിങ്ങള്‍ ഇങ്ങനെ മുഖകുരു പൊട്ടിച്ചു നിങ്ങടെ മുഖം വൃത്തികെട് ആക്കി നടന്നോ.. "
കൂടെ അവളുടെ വക നെഞ്ചത്ത് ഒരു ഇടിയോടു കൂടെ ശുഭരാത്രി..!!
No comments:
Post a Comment