Monday, August 2, 2010
വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക്
അയാള്‍ അവിടെ നിന്നുമിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.. എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ല.. തന്റെ ജീവിതത്തിനു ഒരു അര്‍ഥവും ഇല്ലാണ്ടയിരികുന്നത് പോലെ തോന്നി അയാള്‍ക്ക്. അയാള്‍ നടന്നെത്തിയത് അലയടിച്ചു അലറുന്ന അതിവിശാലമായ നീലനീലിമയുടെ മുന്നിലായിരുന്നു.. എന്നാല്‍ അയാളുടെ മനസ്സില്‍ അതിനേക്കാള്‍ വലിയ തിരമാലകള്‍ അലയടിക്കുകയയിരുന്നതിനാല് സാഗരത്തിന്റെ അലയടി അയാള്‍ അറിഞ്ഞില്ല.... ആ മണല്പുറത്ത് നിന്ന എല്ലാവരേം കാറ്റ് തലോടി എന്നാല്‍ അയാള്‍ക് ആ തലോടല്‍ പോലും വേദനയായി തോന്നി.. അവളായിരുന്നു തന്റെ എല്ലാം.. അവള്‍ക്ക് വേണ്ടി മാത്രമായിരുന്നു തന്റെ ജീവനും ജീവിതവും.. തിരയലകള്‍ എല്ലാവരുടേം കാലുകളെ നനച്ചപ്പോള്‍ അയാളുടെ മാത്രം കണ്ണുകള്‍ നനഞ്ഞു ഒഴുകുകയായിരുന്നു.. അയാള്‍ മുന്നോട്ട് നടന്നു.. തിരമാലകള്‍ അയാളെയും അയാളുടെ കണ്ണീരിനെയും വിഴുങ്ങി.. നിലയില്ലാകയങ്ങളിലെക്ക് അയാള്‍ മുങ്ങി താഴുമ്പോള്‍ അയാളുടെ മനസ്സ് ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരുന്നു എന്തിനു അവള് തന്നെ തള്ളിപറഞ്ഞു.. ഉത്തരം കിട്ടാത്ത ചോദ്യമായി അത് അയാളുടെ കണ്ണിലെ നിലച്ച തുടിപ്പിനോടൊപ്പം ഇരുളില്‍ അലിഞ്ഞു ചേര്‍ന്നു..
Subscribe to:
Post Comments (Atom)
nice da, i like it
ReplyDeleteThanks anna.. :hug::hug::hug:
ReplyDeleteda nice one....but ore vaaku thanne eppozhum avarthikkano?
ReplyDelete